Sunday, July 25, 2010

പെണ്ണ്



അരക്ഷിതത്വത്തില്‍ പെട്ടുപോയ ഒരുവളെ
വിവിധങ്ങളായ സ്നേഹങ്ങള്‍
വിളിച്ചുകൊണ്ടേയിരിക്കും.

അരകഷിതാവസ്ഥകളെല്ലാം
സങ്കടങ്ങളായ് മാത്രം
കാണുന്നവള്‍ക്ക്
ഒരു സ്നേഹത്തെയും
തള്ളിപ്പറയാനാവില്ല.

മയില്‍പ്പീലിയും
മഞ്ചാടിയും
തരാതരം വേര്‍തിരിച്ചു
സൂക്ഷിക്കുമ്പോളും,
നിന്റെ ഉമ്മകള്‍
എവിടെ ഒളിപ്പിക്കണമെന്ന്
ജീവിതമൊട്ടുക്കും
അവള്‍
വിലപിച്ചുകൊണ്ടേയിരിക്കും!

9 comments:

  1. സുപ്രിയ,
    പെണ്ണിന്റെ യഥാര്‍ത്ഥ അവസ്ഥ പെണ്ണിനെ അറിയൂ.അത്‌ അറിയാമെന്നു നടിക്കുന്നവരാണ്‌ ആണുങ്ങള്‍.
    കവിത തുടരൂ..അഭിനന്ദനങ്ങള്‍..ഇവിടെ ഇപ്പോള്‍ മഴയാണ്‌.
    സുസ്‌മേഷ്‌ ചന്ത്രോത്ത്‌

    ReplyDelete
  2. കുഞ്ഞു വാക്കുകളില്‍
    കുഞ്ഞു വരികളില്‍
    മനോഹരങ്ങളായ കവിതകള്‍.
    മിക്കതും ഇഷ്ടായി. പ്രത്യേകിച്ച് 'പെണ്ണും', 'ക്ഷമാപണവും', 'കൂട്ട് (കൃഷി)'യും.

    ReplyDelete
  3. കവിത കൊള്ളാം. സുസ്മേഷ് പറഞ്ഞ പോലെ പെണ്ണിന്റെ യഥാര്‍ത്ഥ അവസ്ത അരിയുനത് പെണ്ണിന് തന്നെ.

    ReplyDelete
  4. ഒരു സ്നേഹത്തെയും തള്ളിപ്പറയാനാവായ്കയല്ലേ എന്നും സ്ത്രീയുടെ നന്മയും അതേസമയംതന്നെ പരാജയവും...?

    നന്നായി.

    ReplyDelete
  5. കണ്ണുനിറഞ്ഞതെന്തിനെന്ന് അറിയില്ലെന്ന് കള്ളം പറയാൻ പോലും ആവുന്നില്ല..

    കമന്റ് ചെയ്ത സുപ്രിയ പറഞ്ഞതുപോലെ പലപ്പോഴും നന്മയും പരാജയവും ഒന്നായിത്തീരുന്ന ഗതികേട്...

    കവിത ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ടല്ലോ..

    എന്നെ ഇങ്ങോട്ട് നയിച്ച സുപ്രിയ
    ക്ക് പ്രത്യേകം നന്ദി..

    ReplyDelete
  6. പക്ഷെ വിളിക്കുന്ന സ്നേഹത്തിലേക്കു ഓടിയെത്താന്‍ കഴിയാതെ ഒരു കാല്‍ ചങ്ങല ...
    ആ വിലങ്ങു പൊട്ടിക്കാന്‍ മാത്രം ആര്‍ജവം ആ വിളിക്ക് ഇല്ലാതെ പോയല്ലോ .. അതോ അതും ഒരു മരീചികയോ?
    --

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..