Tuesday, September 7, 2010

നിനക്ക്..


ഞാനാണാദ്യം
അടര്‍ന്നുപോവുന്നത് എങ്കില്‍, അന്ന്
ഉറങ്ങുംമുന്നെ
ഒന്നെന്നെ ഓര്‍ക്കണം.

അന്ന് രാത്രി
ഒരുപാട് മഴ പെയ്യണം.

രാത്രി പുലരുമ്പോള്‍
പൂക്കള്‍ വിരിയും
മഴശേഷിപ്പ്
മഞ്ഞായ്‌ പെയ്യും
ഞാന്‍ കാത്തിരിക്കാറുള്ള
മഴകള്‍
വീണ്ടും വീണ്ടും പെയ്യും.

അതിലൊരുതുള്ളി
നീ നനയണം,
നിന്റെ
കണ്‍പീലിയില്‍
എന്നെ ഒടുവിലായ്
ഏറ്റുവാങ്ങണം..

7 comments:

  1. അതിമോനാഹാരം ....... തുടരുക....

    ReplyDelete
  2. നന്നായി എഴുതി സുപ്രിയ്അ.
    പൂക്കള്‍ക്കും ചിന്തകളുണ്‍റ്റല്ല്ഏ
    :-)

    ReplyDelete
  3. ആരായിരിക്കും ആദ്യം...?

    ReplyDelete
  4. ആരായിരിക്കാം ആദ്യം എന്ന് ചോദിച്ചാല്‍..
    "ഞാനയിരിക്കണേ"..എന്ന പ്രാര്‍ത്ഥന..

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..