Thursday, September 16, 2010

അനിശ്ചിതം


പുലരും മുന്നേ
ഉണരും മുന്നേ
സ്വപ്നങ്ങളുടെ അരികുപറ്റി
വരിക, യെന്നരികിലെന്നു
വീണ്ടും വീണ്ടും!

പേടിയാണ്..
വാക്കാലല്ല,
ഒരൊറ്റ തിരിഞ്ഞുനോക്കിനാല്‍
കണ്ടുപോയേക്കാം
ഉള്ളും
ജീവനും
ഒക്കെയും.

ദയവായ്..
വരല്ലെ, വരെല്ലെന്നരികിലെന്നു
പറഞ്ഞു പോവട്ടെ, ഞാന്‍
തിരിഞ്ഞു നോക്കാതെ!!

3 comments:

  1. വരല്ലേ എന്നല്ല വരൂ എന്ന് പറയാനാ ആഗ്രഹം.
    (എന്റെ ബ്ലോഗിലേക്ക് ക്ഷണിച്ചതാ..)

    ReplyDelete
  2. പുലരും മുന്നേ
    ഉണരും മുന്നേ
    സ്വപ്നങ്ങളുടെ അരികുപറ്റി
    വരിക, യെന്നരികിലെന്നു
    വീണ്ടും വീണ്ടും!

    കൊള്ളാം.

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..