Thursday, September 23, 2010

വൃത്തങ്ങള്‍



വരി- നിര തെറ്റാതെ
വരികളില്‍
അടുക്കിവയ്ക്കപ്പെടുന്നേയില്ല!

ചിതറലുകള്‍ക്കൊടുവില്‍
ചില ഒതുങ്ങലുകള്‍.

അവശേഷിക്കുന്ന
വിഷമ വൃത്തത്തില്‍
മരണവേഗമായ് തിരിയവേ,
കെട്ടുപൊട്ടി,
നിന്നില്‍നിന്നും

എങ്ങോട്ടായിരിക്കാം
തെറിച്ചുപോവുക!!

വരികളിലല്ലാതെ
കവിത
പോ, ലാവുന്നേയില്ല
ജീവിതം!!

2 comments:

  1. ഹായി സുപ്രീയ ...
    വരികളില്ലാത്ത്ത കവിത എന്നാല്‍ ഒന്നും ഇല്ല എന്നല്ലേ.....
    കവിതയില്‍ സംഗിതത്തിന്റെ ഇമ്പം കൂടി ചേരുന്നതാണ് ജീവിതം ....
    അത് ശ്രുതി ശുദ്ധമായി മീട്ടുക എന്നതാണ് നമ്മുടെ ധര്‍മ്മം ...
    കവിത നന്നായിട്ടുണ്ട് ...
    ആശംസകള്‍ ..
    സ്നേഹപൂര്‍വ്വം....
    ദീപ്

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..