Thursday, September 2, 2010

orkut

വെറുതെ കിട്ടുവാനുണ്ട്
സൗഹൃദങ്ങള്‍!
പഴയ മുഖങ്ങള്‍
പുതിയ മനസ്സുകള്‍
എന്നിങ്ങനെ പലവിധം.

ചിരിച്ചു കാണിക്കാമിവിടെ
ഉള്ളു മുറിഞ്ഞതാണെങ്കില്‍ക്കൂടി!

നമ്മളെന്നും
ഞാനും നീയുമെന്നിങ്ങനെ,
അവിശ്വാസത്തിന്റെ
നേര്‍ത്ത വിരല്‍ കൊണ്ട്
പരസ്പരം
തൊട്ടു നോക്കിക്കൊണ്ടേയിരിക്കും.

അല്പം തിരക്കിലാണെന്ന്,
ചുവന്ന കണ്ണടച്ചുകാണിച്ച്
വീണ്ടും കാണാമെന്നൊരു
(വെറും) വാക്കിനാ, ലിപ്പോള്‍ ഞാനും
മുറിച്ചു പോരാറുണ്ടെന്‍
നിമിഷ സൗഹൃദങ്ങളെ!

7 comments:

  1. അല്പം തിരക്കിലാണെന്ന്,
    ചുവന്ന കണ്ണടച്ചുകാണിച്ച്
    വീണ്ടും കാണാമെന്നൊരു
    (വെറും) വാക്കിനാ, ലിപ്പോള്‍ ഞാനും
    മുറിച്ചു പോരാറുണ്ടെന്‍
    നിമിഷ സൗഹൃദങ്ങളെ!

    ഈ വരികളിലെ തേനുണ്ണുന്നു വീണ്ടും വീണ്ടും..നല്ല കവിത.

    ReplyDelete
  2. വായിച്ചിങ്ങനെയിരിക്കാന്‍ നല്ല രസം..

    ReplyDelete
  3. കവിത നന്നായിരിക്കുന്നു....

    ReplyDelete
  4. ഇതെനിക്കും ഇഷ്ടപ്പെട്ടല്ലോ സുപ്രിയേ.....

    നല്ല കവിത.
    സുസ്മേഷ്ജി പറഞ്ഞപോലെ അവസാന വരികള്‍ വളരെ നന്നായിരിക്കുന്നു.

    ReplyDelete
  5. ithu sn magazine il vannathalle? :)

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..