Sunday, November 7, 2010

*മഴക്കത്ത്



മുറ്റത്ത്
സ്വപ്‌നങ്ങള്‍
പെയ്യുന്നു.

കാറ്റുചാരുന്ന
വാതിലിനപ്പുറം
സ്വപ്‌നങ്ങള്‍
വാഗ്ദാനം ചെയ്യുന്ന
ചെറിയ
ജാലകങ്ങള്‍.

കരഞ്ഞ്,
രാത്രി പുലരുമ്പോഴേയ്ക്കും
എന്റെ സ്വപ്‌നങ്ങള്‍
തീര്‍ന്നു പൊയ്ക്കൊള്ളുമെന്ന്
ആരൊക്കെയോ
ആശ്വസിക്കുന്നുണ്ട്!

രാത്രിസ്വപ്നങ്ങള്‍
പറഞ്ഞുപേടിപ്പിക്കുന്ന
നഷ്ടങ്ങള്‍കേട്ട്
ആരോ
ജാലകങ്ങള്‍ അടച്ച്
സ്വയം
നിഷേധിയാവുന്നു.

വാക്കും കൈയ്യും
നഷ്ടപ്പെട്ട
നമുക്കുവേണ്ടി
ഈ ജാലകങ്ങള്‍
ആരാണ്
അടയാതെ കാക്കുക?!
*(2004 ലെ ഒരു മഴക്കത്ത്)

5 comments:

  1. വാക്കും കൈയ്യും
    നഷ്ടപ്പെട്ട
    നമുക്കുവേണ്ടി
    നമ്മള്‍ തന്നെ
    ഈ ജാലകങ്ങള്‍
    അടയാതെ കാത്തു വെക്കാം

    കൊള്ളാം

    ReplyDelete
  2. ചിലപ്പോള്‍ സ്വപ്നങ്ങള്‍ മഴക്കൊപ്പം ഒലിച്ചുപോകാറുണ്ട്.
    ജാലകങ്ങള്‍ അടയാതെയിരിക്കട്ടെ ..
    ആശംസകള്‍ ...

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..