Thursday, December 2, 2010

പട്ടം


ചരടുപൊട്ടിച്ച്
കീറിക്കളഞ്ഞെങ്കിലും
ഏതു കാറ്റാണെന്നെ
നിന്റെ ആകാശങ്ങളില്‍
അലയാന്‍ കൊണ്ടിട്ടത്!!

ഏതു കാന്തമാണ്
ഉന്നം പിഴയ്ക്കാതെ
നിന്നിലേയ്ക്കു മാത്രം
തിരിച്ചിറക്കുന്നത്‌!!

5 comments:

  1. ഏതു കാന്തമാണ് ..?

    നന്നായിരിക്കുന്നു
    കവിതിലേക്കുള്ള നടപാത തുറന്നു കിട്ടിയിരിക്കുന്നു ഈ കവിക്ക്‌
    സ്നേഹപൂര്‍വ്വം
    ഷാജി അമ്പലത്ത്

    ReplyDelete
  2. ശരിക്കും കവിത.നന്നായി അഭിനന്ദനങ്ങള്‍.

    ReplyDelete
  3. വെറുമൊരു 'ആകര്‍ഷണം' മാത്രം ആവാം !

    ReplyDelete
  4. അതെ എത്ര ഓടിയാലും ഒരടി മുന്നോട്ട് പോകാൻ കഴിയാത്ത തരത്തിൽ എവിടെയാണ് ഞാൻ കെട്ടപ്പെട്ടത്?

    മുന്നോട്ട് ആയുമ്പോഴും മനസ്സ് കൊടിക്കൂറപോലെ(ശാകുന്തളം) നിന്നെ തന്നെ തിരീഞ്ഞു നോക്കി തടഞ്ഞു വീഴുന്നത്?

    അരൂപിയാകുമ്പോഴും നിനക്കായി ഞാൻ പിന്നെയും പീന്നെയും രൂപപ്പെടുന്നത്>

    സുuസ്മേഷ് പറഞ്ഞ പോല്ലെ ശരിക്കും കവിത.

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..