Monday, December 6, 2010

സ്വപ്നജീവികള്‍ ഉണ്ടാകുന്നത്

'എല്ലാവര്‍ക്കും വേണം;
ആര്‍ക്കും വേണ്ട' എന്ന്

ഒറ്റയാകലിന്റെ
സുഖമുള്ള സങ്കടം.

അപ്പൂപ്പന്‍ താടികള്‍ പാറുന്ന
ഭൂതകാലത്തിനുമേല്‍
വിഡ്ഢി സ്വപ്നങ്ങളുടെ
അസഹ്യ സങ്കടം.

സങ്കടങ്ങള്‍മെനഞ്ഞ്
സ്വപ്നങ്ങള്‍ മാത്രമുള്ള
ഒരു ജീവിയായി
പരിണമിക്കുന്നു.


സ്വപ്നജീവികള്‍
ഉണ്ടാകുന്നത്
ഇങ്ങനെയുമാവാം!

7 comments:

  1. എങ്കില്‍ ഞാനൊരു സ്വപ്നജീവിയാണ് !

    ReplyDelete
  2. ശങ്കൂന്റമ്മയും ഇങ്ങനെയാണോ
    സ്വപ്ന ജീവിയായത്

    തകര്‍ക്കുന്നു

    ReplyDelete
  3. തകര്‍പ്പന്‍........:)

    ReplyDelete
  4. അല്ല.അങ്ങനെയല്ല.അപ്പൂപ്പന്‍ താടികള്‍ അവിടെയുണ്ട്.പ്രകൃതിയുടെ മടിത്തട്ടില്‍..എന്നും അതേപോലെ..യാഥാര്‍ത്ഥ്യങ്ങളെ കവി നിഷേധിക്കരുത്.

    ReplyDelete
  5. ആൾക്കൂട്ടത്തിൽ തനിയെ എന്ന ഒറ്റയാകൽ,
    ഭൂതകാലവും സ്വപ്നകാലത്തിലേക്ക് പരിണമിക്കുന്ന വിഡ്ഡിത്തം,
    സങ്കടസ്വപ്നങ്ങളുടെ ആധികൾ,

    ഇങ്ങനെയും സ്വപ്നജീവികൾ ഉണ്ടാകാം.

    ജീവിതത്തിന്റെ മരുഭൂമികളിൽ പാർക്കുമ്പോൾ സ്വപജീവിതം ഇങ്ങനെയുമാകാം.

    ചിന്തകൾ മൌലികമായ് വരട്ടെ...

    ReplyDelete
  6. സങ്കടങ്ങളുടെ സ്വപ്നജീവിയാവരുത്.

    സ്നഹത്തിന്റെയും ആത്മാര്‍ത്ഥസൌഹൃദങ്ങളുടെയും അപ്പൂപ്പന്‍താടികള്‍ ഇവിടെ പറന്നുനടക്കുന്നതു കാണുന്നില്ലേ.....?


    (കവിയെയും കവിതയെയും ബന്ധിക്കുകയല്ല, എന്തിനാണ് ഇത്രയും അശുഭാപ്തിവിശ്വാസം?)

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..