Monday, December 27, 2010

ഇടം


ഇഷ്ടങ്ങളൊക്കെയും
ദു:സ്വപ്നങ്ങളായ്
കണ്ടുകഴിഞ്ഞവ!

ജീവിതമേ-
ദയവായ് പറയു..
കയറിവരൂ എന്നോ,
ഇറങ്ങി പൊയ്ക്കൊള്ളു
എന്നോ പറയുന്നു
തുറന്നിട്ട വാതിലുകള്‍?

ഇടറി, ഈ
പടിയില്‍ നില്‍ക്കുമ്പോള്‍
അകത്തോ
അതോ പുറത്തോ എന്നിടം?

ഇടയ്ക്കിടെ,
നറും ചൂടായ് മിടിക്കുമീ
കണ്ണുനീര്‍ നനവിനെ
വിശ്വസിക്കെന്നോ
വിശ്വസിക്കല്ലെന്നോ
പറയുന്നു സ്വജീവിതം?

വഴികളേതാണ്?
-വന്നത്‌?
-ഇനി തെളിക്കേണ്ടത്‌?

മനസ്സിലാകുന്നില്ല!
മനസ്സിലാകുന്നേ ഇല്ല!

5 comments:

  1. മനസ്സിലാകുന്നില്ല!
    മനസ്സിലാകുന്നേ ഇല്ല!
    ഒന്നും ...

    ReplyDelete
  2. കവിതയിലും ജീവിതത്തിലും അവനവന്‍റെ ഇടം തിരിച്ചറിയാനും കണ്ടെത്താനും ശ്രമിക്കണം.
    ഇടം എന്ന കവിത ശ്ലഥബിംബസമൃദ്ധമാണ്.നന്നായില്ല.വിഷമിക്കരുത്.

    ReplyDelete
  3. ഇദം ന: മമ എന്നോ നേതി നേതി എന്നോ ഒരു തത്വം ഉരുവിട്ട് അന്വേഷണം തുടരാവുന്നതാണ്.

    അകത്തും പുറത്തും
    തുറന്നതും അടഞ്ഞതും
    വിളിയും ആട്ടിയോടിക്കലും

    അങ്ങനെയങ്ങനെ എത്രയെത്ര വൈരുദ്ധ്യങ്ങൾ.

    ചില കാലങ്ങളിൾ ഇത്തരം കൊടിയ ഉത്കണ്ഠകൾ നല്ലത് തന്നെ.

    എന്താണ് ഈ ലോകത്ത് എന്റെ പ്രസക്തി എന്ന ചോദ്യം നിലനിൽക്കാ‍നോ പിൻ‌വലിയാനോ ഉള്ള ശരിയായ കാരണമാണ്.

    കവിത കുറച്ചുകൂടി ആ ഴം സംഭരിക്കേണ്ടതുണ്ട്.

    ReplyDelete
  4. ആർക്കാണ് എല്ലാം മനസ്സിലാവുന്നത്...
    അഥവാ മനസ്സിലായിട്ടുള്ളത്...!

    ഭയപ്പെടേണ്ട
    ഇരുട്ടൂ പഴക്കമാവുമ്പോൾ
    മെല്ലെ കണ്ണുകൾ കരുത്താർജിക്കും.
    കാഴ്ചയുടെ മൂടാപ്പ് മാറിവരും!

    ആശംസകൾ!

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..