Saturday, January 22, 2011

തുന്നല്‍


തുന്നലുകള്‍ക്ക്
മറയ്കാനാവുമോ
ചില കാലങ്ങള്‍?
തുന്നല്‍ പാടുകളില്‍
മറക്കാനാവുമോ
ചില നേരങ്ങള്‍?

എങ്കിലും,
ചിലയിടങ്ങളില്‍
മടക്കിത്തന്നെ തുന്നേണ്ടതുണ്ട് ജീവിതത്തെ!

ഒളിക്കണ്ണുകള്‍
കണ്ടെടുക്കാതിരിക്കട്ടെ
കിനാവിന്റെ
ഒളിയിടങ്ങള്‍!

1 comment:

  1. പക്ഷേ കിനാവിന്റെ ആ ഒളിയിടങ്ങളിലല്ലെ ചിലപ്പോള്‍ ചില നേരങ്ങളില്‍ ജീവിതം തന്നെ കുടുങ്ങിക്കിടക്കുന്നത്?

    ചെറുതെങ്കിലും നല്ല കവിത.

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..