Tuesday, February 1, 2011

ഓര്‍ത്തോര്‍ത്തു മറക്കേണ്ടുന്ന ചിലത്.

ഓര്‍ത്തോര്‍ത്തു ഞാന്‍ മറക്കുന്നു,
ഇന്നലെ കണ്ട വെയില്‍
ഉറക്കത്തില്‍ കേട്ട മഴ
ഉണരുമ്പോള്‍ കൊണ്ട മഞ്ഞ്‌..

എവിടെയായിരുന്നു നീ?
നീ മാത്രം?
നിഴല്‍പോലെ
ചെറുതായ്,
വലുതായ്
?

ആരാണിത്രയും ദൂരങ്ങള്‍ ഇടയില്‍
അളന്നും അളക്കാതെയും
തന്നുപോയത്?
ആരാണിത്രയും ഓര്‍മ്മകളെ
നിറം ചാര്‍ത്തി
നമുക്കിടയില്‍ ഉപേക്ഷിച്ചത്?

ഓര്‍ത്തോര്‍ത്തു മറക്കേണ്ടിയിരിക്കുന്നു, ഒക്കെയും.

5 comments:

  1. നല്ല കവിത.അടുത്തിടെയായി ബ്ലോഗില്‍ വായിച്ച പല കവിതകളും,താങ്കളുടെതേടക്കം നല്ലതായി അനുഭവപ്പെട്ടു.
    ഓര്‍ത്തോര്‍ത്തു മറക്കേണ്ടതില്ല സുപ്രിയ.ഓര്‍മ്മകള്‍ നമ്മെ ഉന്മേഷികളാക്കുമല്ലോ.
    ശരി.ഭാവുകങ്ങള്‍.

    ReplyDelete
  2. ഞാന്‍ കന്റില്ലാ...
    :(

    ReplyDelete
  3. നന്നേ ഇഷ്ടമായി !!!

    ReplyDelete
  4. this poem impresses me intensively.i like it,
    i wish to congratulate you dear 'S'

    ReplyDelete
  5. ഓര്‍ത്തോര്‍ത്തു മറക്കുന്നതെന്തിനു സുഹൃത്തേ, ഓര്‍മകള്‍ ഉണ്ടായിരിക്കട്ടെ..

    നല്ല കവിത.. ഇഷ്ടായി ശരിക്കും..

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..