Sunday, February 6, 2011

സ്വപ്നം സ്വകാര്യം


സ്വകാര്യത സ്വപ്നം കാണുമ്പോള്‍
കണ്ണില്ലാത്ത ജാലകങ്ങള്‍
കാതില്ലാത്ത ചുമരുകള്‍
മൂന്നാമന്റെ ദൃഷ്ടിയെത്താത്ത,
നാല് ചുമരുകളുടെ ഭദ്രത.

ശീതം കാത്തുവയ്ക്കുന്ന
കുഞ്ഞു മേല്‍ക്കൂരയുടെ
പങ്കു പറ്റാനെത്തുന്നവര്‍
ചുമരുകള്‍ തുളച്ച്
സ്വകാര്യത കണ്ടു തീര്‍ക്കുന്നു.
ജാലകങ്ങള്‍ അടയാതാകുന്നു.

പലപ്പോഴും ഒറ്റമുറി എന്നത്
ഒരു മുറിവ് മാത്രമാണ്.
ഉറക്കത്തിന്റെ അരികുപറ്റി എത്തുന്ന
വെറും സ്വപ്ന-സ്വകാര്യത!

9 comments:

  1. ഒറ്റമുറി എന്നത് ഒറ്റപ്പെട്ടു പോയ മുറിയാണ് പലപ്പോഴും..

    ReplyDelete
  2. പലപ്പോഴും ഒറ്റമുറി യില്‍ ഒറ്റക് അകപെട്ടു പോകുനതിനെ കുറിച്ച് പറയാതിരിക്കുന്നു

    ReplyDelete
  3. enganeyo ee blogil ethi....nalla kavitha...shakthamaaya bimbangal....thulachu kayarunna vaakkukal.....Congrats

    ReplyDelete
  4. കൊള്ളാം...
    ശങ്കൂന്റമ്മ! ആ പേരാണ് എന്നെ ഇവിടെ എത്തിച്ചത്...

    ReplyDelete
  5. പലപ്പോഴും ഒറ്റമുറി എന്നത്
    ഒരു മുറിവ് മാത്രമാണ്.
    ഉറക്കത്തിന്റെ അരികുപറ്റി എത്തുന്ന
    വെറും സ്വപ്ന-സ്വകാര്യത! !!!!!!

    കവിതയും കുറുകിക്കുറുകി ഒറ്റമുറി പോലെ....

    ReplyDelete
  6. shankunte amme
    ഗ്രാഫ് മുകളിലേക്ക് തന്നെ

    ReplyDelete
  7. ഒറ്റമുറിക്കുള്ളില്‍ ഒറ്റ മുറിവിനുള്ളില്‍
    ഒരു കുഞ്ഞാകാശത്തിന്റെ പ്രതിബിംബം.

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..