Friday, March 4, 2011

നിന്നോട്


ഒറ്റയ്ക്ക്
ഉടച്ചു വാര്‍ത്ത്
നിന്റെ കണ്ണില്‍പ്പെടാതെ
കൊണ്ടുപോവണം
എന്നെ.


കഴിച്ചോ
വെള്ളം കുടിച്ചോ
ഉറങ്ങിയോ
എന്നൊന്നും
സങ്കടപ്പെടുന്നത്
കേള്‍ക്കുവാന്‍ വയ്യ!

തിടുക്കത്തില്‍
വന്നുപോകുമ്പോള്‍
തന്നും കൊണ്ടും പോവുന്ന
സങ്കടത്തെ
താങ്ങുവാന്‍
വയ്യ! വയ്യ!!
ഇന്നു വരാതിരിക്കൂ;
എനിക്കിഷ്ടം
നാളെ വരുമെന്ന
കാത്തിരിപ്പിലെ സുഖമാണ്.
പിണങ്ങി,
എന്നുമെന്നും വിട്ടുപോയാലും
നാളെയും തിരിച്ചെത്തുന്ന സന്ധ്യേ..
നീ വന്നല്ലോ എന്നല്ല
നാളെയും വരുമല്ലോ
എന്നതാണതിലെ സുഖം!

നാളെയാകുവാന്‍
നേരമെത്രയുണ്ടെന്ന്
ഇനിയുമെത്രവട്ടം
സങ്കടപ്പെടേണ്ടിവരും
അസഹ്യമായ്‌!

വരാതിരിക്കൂ;
വന്നെങ്കില്‍
പോവാതിരിക്കൂ.

6 comments:

  1. കാത്തിരിപ്പ് തന്നെയാവും ആ അര്‍ഥത്തില്‍ സമാഗമം.
    യാത്ര തന്നെയാവും ചിലപ്പോള്‍ ലക്ഷ്യവും.

    ReplyDelete
  2. ഇന്നു വരാതിരിക്കൂ;
    എനിക്കിഷ്ടം
    നാളെ വരുമെന്ന
    കാത്തിരിപ്പിലെ സുഖമാണ്.

    വരാതിരിക്കൂ;
    വന്നെങ്കില്‍
    പോവാതിരിക്കൂ.


    അറിയില്ല, എന്തിനിതു വായിച്ച് നെഞ്ചു വിങ്ങിയെന്ന്....

    ReplyDelete
  3. നാളെയാകുവാന്‍
    നേരമെത്രയുണ്ടെന്ന്
    ഇനിയുമെത്രവട്ടം
    സങ്കടപ്പെടേണ്ടിവരും
    അസഹ്യമായ്‌!

    വരാതിരിക്കൂ;
    sukhamulla sankadam

    ReplyDelete
  4. കാത്തിരിപ്പിലെ സുഖം :)
    അഭിനന്ദങ്ങൾ...

    ReplyDelete
  5. വരാതിരിക്കൂ;
    വന്നെങ്കില്‍
    പോവാതിരിക്കൂ..
    നല്ല വരികള്‍.

    ReplyDelete
  6. ഇത് പോലുള്ള നല്ല വരികള്‍ ഇനിയും പ്രതീക്ഷിക്കുന്നു .. കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ..

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..