Sunday, March 13, 2011

നിശബ്ദം!

തോര്‍ന്നത്
ഒറ്റയുടെ
നിഴലിനുമേല്‍ പെയ്ത
വാക്കുകളുടെ മഴ.

പെയ്യുന്നത്
നിനയ്ക്കാത്ത മൌനം കൊണ്ട്
ഇടയില്‍ തൂവുന്ന
ചാറല്‍.

പെയ്യാനുള്ളത്
നിന്നിലേയ്ക്
വാക്കോ
വെളിച്ചമോ ഇല്ലാത്ത
നിശബ്ധത!

നീയായിരിക്കില്ല, ഞാന്‍ തന്നെയായിരിക്കും
ശബ്ദമുണ്ടാക്കുക.
എങ്കിലും,
ഞാനൊന്നു മൌനിയാകട്ടെ,
മുറിയിലകപ്പെട്ടുപോകുന്ന
എന്റെ വെളിച്ചങ്ങളില്‍..

6 comments:

  1. http://wwwmanuxxxblogspotcom.blogspot.com/

    kollam

    ReplyDelete
  2. പറയാത്ത വാക്കുകളുടെ കടലിളക്കങ്ങളാണ് സത്യത്തില്‍ മൌനങ്ങള്‍. സംവദിക്കപ്പെടാത്ത ഭാഷണങ്ങളുടെ അനാഥമായ അലച്ചില്‍. ബൂമറാങ്പോലെ നമ്മുടെ വാക്കുകള്‍ നമ്മിലേക്കു തന്നെ തിരിച്ചു വരുന്നു.

    നല്ല കവിത. ലളിതം. വാക്കിനപ്പുറത്തേക്കു വഴിയുണ്ട് ഇതിലെ വരികള്‍ക്ക്

    ReplyDelete
  3. എങ്കിലും,
    ഞാനൊന്നു മൌനിയാകട്ടെ,
    മുറിയിലകപ്പെട്ടുപോകുന്ന
    എന്റെ വെളിച്ചങ്ങളില്‍.

    ReplyDelete
  4. ശബ്ദം പോലെതന്നെയാണ്‌ നിശബ്ദതയും. ചിലപ്പോഴൊക്കെ ശബ്ദത്തെക്കാള്‍ പറയാനുമുണ്ടാവും.
    പക്ഷെ വെളിച്ചം മൌനിയാകാനുള്ളതല്ല ഒച്ചപാടുണ്ടാക്കാനുള്ളതാണ്‌.
    നല്ല വായനാനുഭവം നല്‍കി.

    ReplyDelete
  5. നീയായിരിക്കില്ല, ഞാന്‍ തന്നെയായിരിക്കും
    ശബ്ദമുണ്ടാക്കുക.
    എങ്കിലും,
    ഞാനൊന്നു മൌനിയാകട്ടെ,
    മുറിയിലകപ്പെട്ടുപോകുന്ന
    എന്റെ വെളിച്ചങ്ങളില്‍..

    valare nannayitund vakkukal kond vismayam theerkuna kavitha

    raihan7.blogspot.com

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..