Tuesday, March 15, 2011

കഥപറയുന്ന കാറ്റേ..!

എത്ര തെറ്റിപ്പിരിഞ്ഞുപോയാലും
എത്ര തട്ടിത്തെറിച്ചു വീണാലും
സങ്കടങ്ങളായ്
നേര്‍ത്തു നേര്‍ത്തു നീ
പൂത്തുലയുന്ന സ്വപ്നമായ് തീരവേ..



നേര്‍ത്തു
തീരുന്നതെന്തു, നിന്‍ പിന്‍വിളി?

കഥപറയുന്ന കാറ്റേ..
എന്തിനീ കാട്ടില്‍
ഇരുട്ടില്‍
എന്നെ, എന്നെ മാത്രം
ഉപേക്ഷിച്ചുപോവുന്നു നീ?

4 comments:

  1. കാറ്റിനറിയില്ല വഴിക്കണ്ണുമായിരിക്കും
    പൂക്കളെ.; അതിന്‍ ദുസ്സഹ നിശ്ശബ്ദതകളെ

    ReplyDelete
  2. എന്തിനീ കാട്ടില്‍
    ഇരുട്ടില്‍
    എന്നെ, എന്നെ മാത്രം
    ഉപേക്ഷിച്ചുപോവുന്നു നീ

    ReplyDelete
  3. അതൊക്കെ വെറുതെ തോന്നുന്നതാട്ടോ..!!
    കാറ്റ് മനപ്പൂര്‍വ്വം ഉപേക്ഷിച്ചു പോവില്ല..!
    പക്ഷേ അതിന്‍റെ ചില ദൌത്യങ്ങള്‍ അതിനു ചെയ്തു തീര്‍ത്തല്ലേ പറ്റൂ..?
    നന്നായി..!

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..