Wednesday, March 23, 2011

നിഴല്‍ക്കൂട്ട്

ഇടവഴി താണ്ടുമ്പോഴെല്ലാം
കൂടെ വരുന്ന നിഴലേ..
നീ എങ്ങനെയാണ് അറിയുന്നത്,
താണ്ടിവന്ന വഴികള്‍?
കാലിന്റെ തളര്‍ച്ച?
കാഴ്ചകളുടെ ആഴം?
അലച്ചിലിന്റെ മടുപ്പ്?

ഇത്ര സ്നേഹമായ്
പറയുന്നതെങ്ങനെ
സാരമില്ല, നാളെ കാണാമല്ലോ
കൂടെ കൂട്ടാമല്ലോ എന്നെല്ലാം?!

നീ കണ്ടിട്ടുണ്ടോ
കിനാവിനോടൊപ്പം ഓടുന്നവരെ?
നിനക്കറിയുമോ
തണല്‍ തേടി അലയുന്നവരെ?

പകല്‍, തിരക്കില്‍
വിസ്മരിക്കപ്പെട്ടുപോവുന്ന നിഴലേ..
നിന്നെ
നേരം വെളുക്കുവോളം
തണലായ് തിരിച്ചറിയുന്നത്
വൈകുന്നേരങ്ങളില്‍
ഇടവഴിതാണ്ടി
ഒറ്റയ്ക്ക്
തിരിച്ചുപോവുമ്പോള്‍ മാത്രമാണ്!

5 comments:

  1. നന്നായി sup
    പതിവുപോലെ ഒരു പാവം കവിത
    ചോദ്യ ചിന്ന്ങ്ങള്‍ ഒഴിവാക്കാമായിരുന്നു

    ReplyDelete
  2. നന്നായിരിക്കുന്നുട്ടോ..!!
    ഒരുപാട് സംശയങ്ങള്‍ അല്ലേ..?
    ഉത്തരം നമ്മളിലുണ്ട്..
    നിഴലായ് .. ഓര്‍മ്മയായ്.. ജീവിതമായ്... കാലമായ്..!!

    ReplyDelete
  3. വളരെ വളരെ നല്ല കവിത
    ആസ്വാദ്യകരം

    ReplyDelete
  4. ഒറ്റക്കൊരു നിഴല്‍ വരി കടന്നു പോവുന്നു

    ReplyDelete
  5. പരസ്പരം അടുത്ത് ഒന്നുചേരാതെ അകന്നപ്പോഴോക്കെയും, നിഴലുകള്‍ നാം പോലുമറിയാതെ എത്ര തവണ ഒന്നായിരിക്കുന്നു ...
    ആ നിഴലുകളുടെ അകല്‍ച്ചയുടെ സങ്കടം ആലോജിചിട്ടുണ്ടോ സുപ്രി



    ഇഷ്ടമായി !!!

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..