Friday, April 8, 2011

സ്വപ്നംകണ്ട് പൊട്ടിപ്പോയ കണ്ണേ..

കടല്‍ കാണുംമുന്നെ
കണ്ടുതീര്‍ത്ത
സ്വപ്നങ്ങള്‍ക്ക്
കണക്കില്ല;
ഉറക്കത്തിലും
ഉണര്‍വ്വിലും.

കടലെടുക്കുന്നതൊക്കെയും
ഓര്‍മ്മകള്‍
തിരകളില്‍
തിരികെ തരുന്നതോക്കെയും
സങ്കടങ്ങള്‍.

കടലില്‍ വീണുപോകുന്ന
നൂല്‍ പൊട്ടിയ പട്ടങ്ങളേ..
നിറങ്ങള്‍
ഉപ്പുതിന്നു ദ്രവിച്ച്
കരയില്‍
തിരികെയെത്തുമ്പോള്‍
എന്താണ് മിണ്ടുക?
സ്വപ്നങ്ങളിലെന്നപോലെ
ഉയരങ്ങളില്‍നിന്നും കണ്ട കടല്‍?
ഉല്ലസിച്ചു പറപ്പിച്ച കാറ്റ്?
പൊട്ടിച്ചെറിഞ്ഞ വേഗത?

ഉപ്പുകാറ്റില്‍ നീറി
കാത്തിരുന്നാല്‍
സങ്കടങ്ങളെ
മുറിയാതെ
തിരികെ തരുമോ
സ്വപ്നങ്ങളിലെ കടല്‍?

6 comments:

  1. കടലില്‍ വീണുപോകുന്ന
    നൂല്‍ പൊട്ടിയ പട്ടങ്ങളേ..


    വേദനയുടെ കടല്‍, നല്ല കവിത

    ReplyDelete
  2. കടലെടുക്കുന്നതൊക്കെയും
    ഓര്‍മ്മകള്‍
    തിരകളില്‍
    തിരികെ തരുന്നതോക്കെയും
    സങ്കടങ്ങള്‍ .....

    valare nalla varikal......

    http://blacklightzzz.blogspot.com/

    ReplyDelete
  3. ചിലപ്പോള്‍ തോന്നും
    കടല്‍ വെറുമൊരുപ്പു ഭരണി.
    വലിയൊരുപ്പു ഭരണി.
    അന്നേരം തന്നെ തോന്നും
    കടല്‍ കടല്‍ മാത്രമെന്ന്.

    ReplyDelete
  4. എല്ലാം വിഴുങ്ങുന്ന കടല്‍.... ഞാന്‍ നേരത്തെ സങ്കല്‍പ്പിച്ചിട്ടുണ്ട്.. തെളിഞ്ഞ കല്‍പ്പനകള്‍..

    ReplyDelete
  5. valare nannayitund


    raihan7.blogspot.com

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..