Thursday, April 21, 2011

പെസഹാ!


പെസഹാ!

കുരിശു ചുമന്നു
മലകള്‍ കയറേണ്ടിവന്ന
ക്രിസ്തുവിനു
മൂന്നാം നാള്‍ ഉയിര്‍പ്പുണ്ടായി..

* * *
ജീവിതത്തിന്‍റെ
പെസഹാ!

കാണാന്‍ ആളില്ലാതെ,
പരസ്പരം
വിങ്ങിപ്പൊട്ടി
മല കയറിയ
ദിവസം;
ഉയിര്‍പ്പില്ലാതെ
ഒക്കെയും
കൈവിട്ടുപോയ
ഒടുവിലത്തെ
ദിവസം.

4 comments:

  1. അന്നായിരുന്നു
    ജീവിതത്തിന്റെ
    പെസഹാ!!..

    ReplyDelete
  2. മൂന്ന് നാള്‍ മതിയാവില്ല
    പലപ്പോഴും നിത്യ ജീവിതത്തിന്റെ
    കുന്നു കയറി
    പെസഹയാവാന്‍.

    ReplyDelete
  3. ഒക്കെയും കൈവിട്ടുപോയ അവസാനത്തെ ദിവസം ...!!!!

    നന്നായിട്ടുണ്ട്!!!

    ReplyDelete
  4. കവിത!

    ഉയിര്‍പ്പില്ലാത്ത കുരിശുമരണങ്ങള്‍ ..... നല്ല ബിംബങ്ങള്‍ ...

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..