Saturday, May 14, 2011

കണ്ണാടി


മുഖം മാത്രം
കാണിച്ചു തരുന്ന
കള്ളക്കണ്ണേ..
കണ്ണോ
കാതോ
തൊട്ട പൊട്ടോ അല്ല,
പലപ്പോഴും
മനസ്സാണ് കാണേണ്ടതെന്നതിനാല്‍..
വേണ്ട വേണ്ട
കണ്ണാടീ..
ഞാന്‍ നോക്കുന്നില്ലിനി നിന്നെ!

5 comments:

  1. മനസ്സു കാട്ടും കണ്ണാടി
    പലപ്പോഴും മുഖം.
    എത്ര ഒളിപ്പിച്ചാലും കാണും
    ചില ഉള്ളിലിരിപ്പുകള്‍.
    ചിലര്‍ക്കതുമ കണ്ണാടിയാവില്ല.
    തുറന്നു ചിരിക്കുമ്പോഴും
    ഒളിച്ചിരിക്കും ദംഷ്ട്രകള്‍.

    ReplyDelete
  2. എന്നാല്‍ കൂടെയുള്ള ഉറ്റ ചങ്ങാതിയുടെ കണ്ണിലേക്ക് നോക്കൂ.മനസ്സ് മുഴുവനായുമവിടെ ഒളിച്ചിരിപ്പുണ്ടാവും :)

    ReplyDelete
  3. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട.. റോസ് പറഞ്ഞു അത്.. നല്ല രസമുള്ള വായന തന്നു ഈ കവിത. ഉണ്ണിക്കവിത പോലെ.

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..