Wednesday, June 8, 2011

പ്രിയ മഴക്കാലമേ!


കരയുന്നതെന്തിനെന്‍
ആഴക്കടല്‍ കണ്ണേ?
വെയിലിന്‍റെ അറ്റമായ്.
ഇനി നമുക്കെന്നും
മഴമാത്രമാവട്ടെ..
മഴമാത്രമാവട്ടെ.!

മഴയില്‍
ചിരിയൊരു ആവരണമായ്‌
കണ്ണിലണിയുക!
അതുമാത്രമല്ലോ
ലോകത്തിനു പ്രിയം!

പ്രിയ മഴക്കാലമേ!
കാര്‍മേഘങ്ങളേ
കാറ്റേ..
ഉള്ളിന്‍റെ ഉള്ളിനെ
വറ്റാതെ കാക്കണേ!

7 comments:

  1. പ്രിയ മഴക്കാലമേ!

    ..

    മഴയുടെ പ്രണയികള്‍ക്കെല്ലാം മണ്‍സൂണ്‍ ആശംസകള്‍.

    ReplyDelete
  2. മഴയും മടുപ്പിന്റെ വഴി.
    അന്നേരം വെയിലാവും സ്വപ്നം.
    ഇപ്പോഴും ഉറപ്പില്ലെനിക്ക്
    ഋതുക്കള്‍ എങ്ങിനെയെഴുതും
    ജീവിതമെന്ന്.

    ReplyDelete
  3. ഒരു തുള്ളി മഴകൊണ്ട് പച്ചപ്പ് പൊടിക്കുന്ന മരുഭൂമിയുടെ ഗാഫ് മരങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

    ReplyDelete
  4. എത്ര മഴ കൊണ്ടിട്ടും, നനയാത്തതെന്തെ ഞാൻ!!

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..