Friday, June 17, 2011

ആര് ആരെയാണ് കുറ്റം പറയുന്നത്?!


സങ്കടപ്പെരുമഴക്കൂട്ടിലേയ്ക്കോമലേ..
ജന്മം മുഴുവനും ഒറ്റയാവുന്നു ഞാന്‍!

കൂടെ നീയില്ലയെങ്കില്‍,
ഉള്ളില്‍
എത്ര ചെരിഞ്ഞു പതിച്ചാലു,മിമ്മഴ
ഏറ്റുവാങ്ങില്ലൊരു മണ്‍തരി പോലുമേ!

പറയുന്നതൊക്കെയും സ്വപ്‌നങ്ങള്‍ എന്നെന്നെ
എത്രപറഞ്ഞു പഴിച്ചാലു, മില്ലെങ്കിലും

തീരില്ല തീരില്ല തീരില്ല..
സങ്കടപ്പാട്ട്!
* * *
ആര് ആരെയാണ്
കുറ്റം പറയുന്നത്?
ആരാണ് ഒക്കെയും തട്ടിമാറ്റി
ആരുമില്ലെന്ന് പറയുന്നത്‌?

4 comments:

  1. അതെ, ആരാണ് ഒക്കെ തട്ടി മാറ്റുന്നത്.
    കണ്ണിലെ കാഴ്ചകള്‍.
    നടക്കാനുള്ള പാതകള്‍.
    കോര്‍ക്കാനുള്ള കൈത്തലങ്ങള്‍.

    ആരോ. ആരോ.
    വിധിയാവാം.
    ചിലപ്പോള്‍ മനുഷ്യരെന്ന നിസ്സഹായതയാവാം.

    ഉള്ളില്‍ ചാഞ്ഞു പെയ്യുന്നു വാക്കുകളുടെ ഈ മഴ.

    ReplyDelete
  2. തീരില്ല തീരില്ല തീരില്ല..
    സങ്കടപ്പാട്ട്!

    ReplyDelete
  3. എല്ലാ ദുഖങ്ങള്‍ക്കും പിറകെ സന്തോഷം ഉറപ്പാണ്‌.

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..