Wednesday, July 6, 2011

ആരായിരുന്നു?


ആരായിരുന്നു
സ്വപ്നങ്ങളില്‍ കൂട്ട് വന്നത്?

പേടിയുടെ
ഇറക്കമിറങ്ങുമ്പോള്‍
'വീഴില്ലെടാ'
എന്നൊരു വാക്കിന്റെ താങ്ങ്?

സ്വപ്നത്തിന്റെ
വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍
'ഇങ്ങു വരൂ' എന്ന ചിരി?

സങ്കടത്തിന്റെ
കടലുതാണ്ടുമ്പോള്‍
'ഞാനില്ലേ' എന്ന കണ്ണിറുക്കല്‍?

വെറുതേ ഇരിക്കുമ്പോള്‍
'ഒന്ന് ചിരിക്കൂ'
എന്ന സ്നേഹം?

അപരിചിതരുള്ള
വഴികളില്‍
കഥ പറഞ്ഞ്
'കൂടെയുണ്ടല്ലോ' എന്ന
തണുപ്പ്?

നടയിറങ്ങി
തിരിഞ്ഞുനോക്കുമ്പോള്‍
കാഴ്ച നനയുന്ന
'മടങ്ങിപ്പോരൂ വൈകാതെ'
എന്ന ഇഷ്ടം?

ആരായിരുന്നു നീ?

കാറ്റോ
കിനാവോ
വെയിലോ
മഴയോ
നിലാവോ?

തിരുത്തി മഷി പടര്‍ത്തുന്നില്ല

നിന്റെ വാക്കുകൊണ്ട്തന്നെ
അടച്ചുവയ്ക്കട്ടെ
പറയുമ്പോള്‍ മാറിപ്പോയ
വാക്കുപോലുള്ള
ജീവിതം!

6 comments:

  1. ..നിന്റെ വാക്കുകൊണ്ട്തന്നെ
    അടച്ചുവയ്ക്കട്ടെ
    പറയുമ്പോള്‍ മാറിപ്പോയ
    വാക്കുപോലുള്ള
    ജീവിതം!

    ReplyDelete
  2. എപ്പോഴാണ് നീ എന്‍റെ ജീവിതം കടം കൊണ്ടത്‌ ?!?!
    അതല്ലെങ്കില്‍
    എന്തിനാണ് ഞാന്‍ നിന്‍റെ വരികളില്‍ എന്നെ കാണുന്നത്?!?!

    ReplyDelete
  3. കവിതയിലെ കൂടെപ്പിറപ്പേ ..
    നീ കൈപിടിച്ച് നടത്തുന്നു നല്ല കവിതയുടെ വയല്‍ വരമ്പിലൂടെ

    ReplyDelete
  4. നന്നായി എഴുതി...

    തുടരൂ........

    ReplyDelete
  5. “പറയുമ്പോള്‍ മാറിപ്പോയ
    വാക്കുപോലുള്ള
    ജീവിതം! “
    നല്ല ഭംഗി വരികള്‍ക്ക്, സുപ്രിയാ

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..