Wednesday, August 10, 2011

സുഷുപ്തി




ഒതുങ്ങി
,
കണ്ണുമടച്ച് ഇരുന്നതാണ്

ഇരുട്ടിനും
വെയിലിനും
പാകപ്പെട്ടുവരുമ്പോള്‍
എന്തിനാണ് കാറ്റായ്‌
സ്വപ്നം
മുറിയ്ക്കുവാന്‍ വന്നത്?

നനച്ചു പെയ്യുന്ന മഴയും
പകര്‍ന്നുകിട്ടിയ
ചൂടുംകൊണ്ട്
ഇലയായ്
വേരായ്
തുടിച്ചു തുടങ്ങുന്നുണ്ട്
ഉള്ളിലെ ജീവന്‍

സ്വപ്നങ്ങളില്‍
പൂമ്പാറ്റകള്‍..
മഞ്ഞിന്‍ മഴവില്ല്!

പതിയെ
കണ്ണുതുറക്കുമ്പോള്‍
കടുംനിറങ്ങളുടെ
വെയില്‍ക്കനല്‍ക്കാഴ്ച്ച!

ഏകാന്തം!!

ഇനിയും പൊള്ളുവാന്‍ വയ്യ.

പൊടിയ്ക്കുന്ന വേരും
ഇലകളും
അകക്കാമ്പിലേയ്ക്ക്
തിരിച്ചെടുത്ത്,
പഴയതുപോലെ
ഉറങ്ങുവാനാവുമോ?

വിരിയാനുള്ള പൂക്കളെ
സ്വപ്നത്തില്‍ ഒളിപ്പിച്ച്,
വസന്തമേ
ദയവായി
ഉണര്‍ത്താതിരിക്കുമോ?

പറഞ്ഞുതരുമോ?
ഇലയായ്‌
ജീവന്‍റെ പച്ചപ്പുപടരുംമുന്നെ;
വേഗം..

6 comments:

  1. പറഞ്ഞു തരൂ..
    ഇലയായ്‌
    ജീവന്‍റെ പച്ചപ്പുപടരുംമുന്നെ;

    ReplyDelete
  2. നന്നായിട്ടുണ്ട്

    ഈ ലോകത്തിലെ വല്യ വല്യ കാര്യങ്ങള്‍ പറയാന്‍ ചെറിയ ചെറിയ വാക്കുകള്‍ മതിയല്ലേ
    ഇതിലെ ലാളിത്യം ഇഷ്ടപ്പെട്ടു

    ReplyDelete
  3. ഇനി ഒന്നും പറയാനില്ല..
    ഏറെ ഇഷ്ട്ടമായി :)

    ReplyDelete
  4. മഞ്ഞിന്‍ മഴവില്ല്!

    ReplyDelete
  5. abhinadhanagal........................

    ReplyDelete
  6. Supri...
    പൊടിയ്ക്കുന്ന വേരും
    ഇലകളും
    അകക്കാമ്പിലേയ്ക്ക്
    തിരിച്ചെടുത്ത്,
    പഴയതുപോലെ
    ഉറങ്ങുവാനാവുമോ?

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..