Friday, November 18, 2011

സ്വപ്നങ്ങളുടെ വാതില്‍ പതിയെ ചാരി ഇറങ്ങിപ്പോവുന്നവര്‍..

പ്രണയം:
പരസ്പരം വെറുപ്പിക്കാന്‍
സാഹസപ്പെട്ടു 
നമ്മില്‍ പടര്‍ന്നേറിയ
ഒറ്റവള്ളി..

ജീവിതം:
ഇഷ്ടത്തിന്റെ ആഴങ്ങളില്‍നിന്നും
വെറുപ്പിന്റെ കരകളിലേയ്ക്കുള്ള
നമ്മുടെ
ദുരിത  യാത്രകള്‍..!

സ്വപ്‌നങ്ങള്‍:
ഉള്ളിലെ ചോലവനത്തില്‍
നിലാവിറങ്ങി
കണ്ടെടുത്ത
കുഞ്ഞുകുഞ്ഞുപൂവുകള്‍
മൊട്ടുകള്‍.
കരിഞ്ഞുപോയവ..
വിരിയാനുള്ളവ..

ഇഷ്ടം:
സഹയാത്രയില്‍,
എത്ര ഇറങ്ങിപ്പോയാലും
നിഴലായ് കൂടെവരുമ്പോള്‍
തിരികെയെത്താതെ
എങ്ങോട്ടു പോകുവാന്‍?
ദൂരത്തിന്റെ
അതിരുകളില്‍ നിന്നും
ഇനി?



5 comments:

  1. ഇഷ്ടത്തിന്റെ ആഴങ്ങളില്‍നിന്നും
    വെറുപ്പിന്റെ കരകളിലേയ്ക്കുള്ള
    നമ്മുടെ
    ദുരിത യാത്രകള്‍..!

    ReplyDelete
  2. ഉള്ളിലെ ചോലവനത്തില്‍
    നിലാവിറങ്ങി
    കണ്ടെടുത്ത
    കുഞ്ഞുകുഞ്ഞുപൂവുകള്‍

    supro
    Sukhamulla vaayana nalkunna varikal

    ReplyDelete
  3. വായിക്കുമ്പോള്‍
    മനസില്‍ സ്പര്‍ശിക്കും
    ഈ വരികള്‍
    അതുകൊണ്ട് വീണ്ടും
    ഈ വഴി വരും...
    ഇനിയും എഴുതൂ
    ഭാവുകങ്ങള്‍

    ReplyDelete
  4. Supri

    സഹയാത്രയില്‍,
    എത്ര ഇറങ്ങിപ്പോയാലും
    നിഴലായ് കൂടെവരുമ്പോള്‍
    തിരികെയെത്താതെ
    എങ്ങോട്ടു പോകുവാന്‍?

    orupaadu ishtamayi.

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..