Thursday, January 12, 2012

ഓടിയോടിക്കടന്നുപോകുന്ന ദിനങ്ങള്‍ക്ക്..


എത്ര ആഴത്തിലേയ്ക്ക്
പൊട്ടിച്ചെറിയുന്നിതിങ്ങനെ;
ഗര്‍ഭപാത്രം
ഭ്രൂണത്തെയെന്നപോല്‍!!

തിരിഞ്ഞു നോക്കാതെ,
ഇരുട്ടും കടന്നുപോകുമ്പോള്‍
''കരിഞ്ഞുപോ'' എന്നൊന്ന്
ശപിച്ചിട്ടു പോകൂ..

വെറുതേ ചിരിച്ചു കാണിച്ച
കള്ള നാട്യങ്ങളേ..!
വഴിയില്‍,
ഒരുവേള തണല്‍ത്തന്ന
പെണ്‍മരമെന്ന് ഓര്‍മ്മയില്‍
കോറിവെച്ചിടാന്‍ മാത്രമായ്
നിഴലുമായ് കൂട്ടുവരേണ്ടിനി.

ഒറ്റയായ്
തുടങ്ങി അവസാനിക്കുന്ന
എന്റെമാത്രം വഴികളേ..
തിരിച്ചു തരികയെന്‍ അന്ധകാരത്തെയിനി..

9 comments:

  1. തിരിച്ചു തരികയെന്‍ അന്തകാരത്തെയിനി..

    ReplyDelete
    Replies
    1. ശങ്കൂന്റമ്മെ..എല്ലാ കവിതകളും നന്നായിട്ടുണ്ട്..:)

      Delete
  2. അന്ധകാരത്തെ അന്തകാരമാക്കിയപ്പോള്‍ എന്തോ പോലെ.

    ReplyDelete
  3. ഒരുവേള തണല്‍ത്തന്ന
    പെണ്‍മരമെന്ന് ഓര്‍മ്മയില്‍
    കോറിവെച്ചിടാന്‍ മാത്രമായ്
    നിഴലുമായ് കൂട്ടുവരേണ്ടിനി.

    ReplyDelete
  4. സമയം എന്നെ ചിന്തിപ്പിക്കുന്നു......! എന്റെ കവിത ഒന്നു വായിക്കൂ......

    ReplyDelete
  5. ചൂടുള്ള വരികള്‍

    ReplyDelete
  6. പ്രിയപ്പെട്ട കൂട്ടുകാരി,
    കവിത വളരെ നന്നായി!
    ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..