Tuesday, April 3, 2012

ഇനി വരാനുള്ള മഴക്കാലങ്ങള്‍ക്ക്..

അകലെ തിളങ്ങും പൊന്‍ വെയിലേ..
ഒറ്റമഴയായ് നമ്മള്‍
ഇരുളില്‍പ്പുതഞ്ഞൊരു പോക്കുണ്ട്!

ഉള്ളില്‍ തുടുത്തങ്ങനെ

വിരല്‍ത്തുമ്പില്‍ മിടിച്ചങ്ങനെ

മുന്നില്‍ ചിരിച്ചങ്ങനെ!!

   *    *    *

ഉറക്കത്തിലും
ഉണര്‍വ്വിലും
ഇടങ്കണ്ണിട്ടുമാത്രം
കാണേണ്ടുന്ന
പ്രിയ സ്വപ്നമേ!!

കാറ്റില്‍പ്പടര്‍ന്നും  
ഒരുമിച്ചുലഞ്ഞും
അലയാം നമുക്കിനി;
മഴവന്നുകോരിത്തരിപ്പിക്കും വഴിവരെ!
മഴയില്‍ അലിഞ്ഞെത്തുന്ന കടല്‍വരെ!!

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..