Tuesday, April 3, 2012

ഇനി വരാനുള്ള മഴക്കാലങ്ങള്‍ക്ക്..

അകലെ തിളങ്ങും പൊന്‍ വെയിലേ..
ഒറ്റമഴയായ് നമ്മള്‍
ഇരുളില്‍പ്പുതഞ്ഞൊരു പോക്കുണ്ട്!

ഉള്ളില്‍ തുടുത്തങ്ങനെ

വിരല്‍ത്തുമ്പില്‍ മിടിച്ചങ്ങനെ

മുന്നില്‍ ചിരിച്ചങ്ങനെ!!

   *    *    *

ഉറക്കത്തിലും
ഉണര്‍വ്വിലും
ഇടങ്കണ്ണിട്ടുമാത്രം
കാണേണ്ടുന്ന
പ്രിയ സ്വപ്നമേ!!

കാറ്റില്‍പ്പടര്‍ന്നും  
ഒരുമിച്ചുലഞ്ഞും
അലയാം നമുക്കിനി;
മഴവന്നുകോരിത്തരിപ്പിക്കും വഴിവരെ!
മഴയില്‍ അലിഞ്ഞെത്തുന്ന കടല്‍വരെ!!

8 comments:

  1. മഴവന്നുകോരിത്തരിപ്പിക്കും വഴിവരെ!
    മഴയില്‍ അലിഞ്ഞെത്തുന്ന കടല്‍വരെ!!

    ReplyDelete
  2. കവിതയില്‍ നിലയുറപ്പിക്കാം.അഭിനന്ദനങ്ങള്‍ .

    ReplyDelete
  3. കണ്ണു തുറന്നാല്‍ പറന്നുപോവുന്നൊരു
    സ്വപ്നത്തരി പോലെ ഈ കവിത.

    ReplyDelete
  4. വിരല്‍ തുമ്പില്‍ മിടിച്ചങ്ങനെ
    ഉള്ളീല്‍ തുടുത്തങ്ങനെ
    ഇന്നലെയും മിനിഞ്ഞാന്നുമെല്ലാം
    ഈ വഴി വന്നു പോയി.
    ഇപ്പോള്‍ ഈ കവിത കാണാപാഠമായി
    ഇടങ്കണ്ണിട്ടുമാത്രം
    കാണേണ്ടൂന്ന പ്രിയസ്വപ്നം
    എനിക്കും സ്നേഹം തോന്നുന്നു.
    പറയാതെ വയ്യ.
    അതിമനോഹരം

    ReplyDelete
  5. കാറ്റില്‍പ്പടര്‍ന്നും
    ഒരുമിച്ചുലഞ്ഞും
    അലയാം നമുക്കിനി;
    മഴവന്നുകോരിത്തരിപ്പിക്കും വഴിവരെ!
    മഴയില്‍ അലിഞ്ഞെത്തുന്ന കടല്‍വരെ!!

    Supri....

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. മഴ വന്നാല്‍ പോപ്പിക്കുട!
    മഴ നനഞ്ഞാല്‍ ഡെങ്കിപ്പനി!!

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..