Thursday, June 27, 2013

മഴയോർമ്മ












പ്രിയനേ..

ഇടവപ്പാതിയിൽ
പൊള്ളുന്ന ചുണ്ടിനാൽ
നീ തന്ന
പനിയുമ്മകൾ..

Sunday, May 19, 2013

താരയും അമ്മയും



കടുവയുടെ പിടിയിൽ നിന്നും ഓടി ഒരു ഗുഹയിൽ കയറി അമ്മപ്പശു. കടുവ പിറകെ എത്തി. വിശന്നു വലഞ്ഞു നില്ക്കുന്ന കടുവ പശുവിനെ കൊല്ലാൻ ആയുന്നു. അമ്മപ്പശു വിഷമത്തോടെ, വളരെ ശാന്തതയോടെ പറഞ്ഞു..''നില്ക്കൂ..കൊല്ലുന്നതിനു മുന്പ് ദയവായി ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ.. എനിക്ക് ഒരു മകളുണ്ട്. അവള്ക്ക് ആരോഗ്യത്തോടെ വളരാൻ എന്റെ പാൽ ആവശ്യമാണ്. ഒരു ദിവസം കൂടി അവളെ പാലൂട്ടിയിട്ട് ഞാൻ തിരികെ വരാം. ഇന്നെന്നെ പോകാൻ അനുവദിയ്ക്കു.." കടുവ ആദ്യമൊന്നും സമ്മതിച്ചില്ല. അമ്മപ്പശു കേണപേക്ഷിച്ചു. ''ശ്രീകൃഷ്ണന്റെ നാട്ടിൽ ജീവിയ്ക്കുന്ന ഞാൻ ഒരിയ്ക്കലും പറഞ്ഞ വാക്ക് പാലിയ്ക്കാതിരിയ്ക്കില്ല''. പിറ്റേന്ന് രാവിലെ തിരികെ എത്താം എന്ന ഉറപ്പിന്മേൽ കടുവ  അവളെ വിട്ടയയ്ക്കുന്നു. വാക്ക് പാലിച്ചില്ലെങ്കിൽ നിന്നെയും നിന്റെ മകളെയും കൊന്നു തിന്നും എന്ന് പറയുന്നു കടുവ.

ഇരുട്ടിൽ തിരികെ എത്തുന്ന അമ്മപ്പശുവിന്റെ അരികിലേയ്ക്ക്, മകൾ താര ഓടി എത്തുന്നു.അമ്മ അവളെ നക്കിയും ഉരുംമിയും സ്നേഹം പ്രകടിപ്പിയ്ക്കവേ, താര  പറയുന്നു..അമ്മയെ കാണാതെ ഞാൻ വിഷമിച്ചു.. തിരിച്ചു വരാൻ പ്രാർത്ഥിച്ചു .അമ്മ വന്നു..'' അമ്മപ്പശുവിന്റെ കണ്ണുകള നിറഞ്ഞു തുളുമ്പി.. കാര്യങ്ങൾ പറഞ്ഞ്, മറ്റു പശുക്കളോട് ഈ അനാഥക്കുട്ടിയെ നോക്കാൻ ഏല്പ്പിച് അമ്മപ്പശു തിരികെ പോകുന്നു.. താര കരഞ്ഞുകൊണ്ട് പുറകെ ഓടുന്നു..''അമ്മ ഇല്ലാതെ എനിക്ക് ജീവിക്കാൻ വയ്യ,,'' എന്ന് കരഞ്ഞു പറയുന്നു.

................കണ്ണ് നിറഞ്ഞപ്പോൾ മെല്ലെ ഞാൻ ശങ്കൂനെ നോക്കി. അപ്പൊ രണ്ടു കണ്ണും നിറഞ്ഞു അവനെന്നെ നോക്കുന്നു..എന്നിട്ട് പറഞ്ഞു..'' അമ്മെ എനിക്ക് സങ്കടം വന്നിട്ട് വയ്യ.. കരച്ചില്  വരുന്നു '' ശങ്കു കണ്ണ് തുടച്ചു..

കഥാന്ത്യം...

ശ്രീകൃഷ്ണൻ താരയെയം അവളുടെ അമ്മയെയും രക്ഷിക്കുന്നു..

അപ്പോൾ ശങ്കു ഒരുമ്മ തന്നിട്ട് പറഞ്ഞു..''ഹാവൂ..അമ്മേ..സമാധാനമായി ..!"

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..