Thursday, May 5, 2016

ഒറ്റയ്ക്ക് നടക്കാൻ പോവേണ്ടുന്ന ഇടങ്ങൾ:

പ്രണയത്തിന്റെ
വരികൾ
കൈവിട്ടു പോകുന്ന നേരം

അനേകരിൽ എകയായ്
കാറ്റുപോ, ലലഞ്ഞ്

ഇരുട്ടിൽ
വെളിച്ചത്തിൽ

ഒറ്റയ്ക്ക്
നിശബ്ദയായ്
കടലും
കടൽക്കരയും
കാണുക

മഴ പച്ചപിടിപ്പിച്ച
മതിലിനിപ്പുറം
തലതാഴ്ത്തി
ഒതുങ്ങി

ചാറ്റൽമഴകൊണ്ട്
കാടിന്റെ ഓരത്തെ
സിമന്റ് ബെഞ്ചിൽ
അറ്റത്ത്

പൂവാകയുടെ
ചുവന്ന തണലിൽ

കടൽപ്പാലത്തിനുമേൽ
കുടക്കീഴിൽ

തണുപ്പുള്ള
മഞ്ചാടിത്തണലിൽ

ഏകാന്ത ദ്വീപുകളിൽ

അറിയുന്നവർ ആരുമില്ലാത്ത
തിരക്കുള്ള
തെരുവുവഴികളിൽ

ഒറ്റയാകാനിഷ്ടമില്ലാതിരുന്ന,
നിലാവിൽ
മഞ്ഞിൽ
കാറ്റിൽ
വെയിലിൽ
മഴയിൽ..

നമ്മളൊരുമിച്ചലഞ്ഞ്
ഉൻമാദിച്ച
കാൽപ്പനികതയിലെല്ലാം

ഒറ്റയ്ക്ക് ..

3 comments:

  1. ഒറ്റത്തം സുഖമെന്നും അസുഖമെന്നും...

    ReplyDelete
    Replies
    1. ഒറ്റത്തം
      ഇടയ്ക്കിടെ മോഹിപ്പിയ്ക്കും,
      സ്വന്തമാക്കാൻ ഇഷ്ടമല്ലെങ്കിലും!

      Delete
  2. പിൻവഴികളിലൂടെ ഒറ്റയ്ക്ക്‌ നടക്കാൻ വളരെ ബുദ്ധിമുട്ടാ.

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..